വേട്ടേക്കാരന്‍ പാട്ട് ഇന്ന് ആരംഭിക്കും

Friday 29 December 2017 12:00 am IST

ഏറ്റുമാനൂര്‍: പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ ഭാഗവത സപ്താഹം ആറാട്ടോടെ ഇന്ന് സമാപിക്കും. ഇന്ന് വേട്ടേക്കരന്‍ പാട്ടും പന്തീരായിരവും സന്ധ്യാവേലയോടെ ആരംഭിക്കും ,പന്തീരായിരം നാളികേരം എറിയല്‍ ചടങ്ങ് രാത്രി 10 മണിക്ക് നടക്കും. കല്ലേറ്റ് മണികണ്ഠ ക്കുറുപ്പെന്ന വെളിച്ചപ്പാടിന് മേളമൊരുക്കുന്നത് കക്കാട് രാജപ്പന്‍മാരാരും സോപാന സംഗീതമാലപിക്കുന്നത് അമ്പലപ്പുഴ വിജയകുമാറുമാണ്. സൃഷ്ടി ,സ്ഥിതി ,സംഹാരം എന്നീ തലത്തിലൂടെ നടത്തി വരുന്ന കളമെഴുത്തുപാട്ടില്‍ സംഹാര ഭാവത്തില്‍ നടത്തുന്ന ഒരു ചടങ്ങാണ് നാളികേരം എറിയല്‍.അര്‍ജുനനും കിരാതമൂര്‍ത്തിയും തമ്മിലുള്ള യുദ്ധ ശേഷം അവശനായി തിരികെ പോരുന്ന കിരാതമൂര്‍ത്തിക്ക് തന്റെ പുത്രനായ കിരാതസുനു നാളികേരമുടച്ചു ദാഹം ശമിപ്പിക്കുന്നു. വേട്ടേയ്‌ക്കൊരു മകന്റെ പ്രതിരൂപമായ കോമരം ഒരേ ഇരുപ്പില്‍ 12008 നാളികേരം എറിഞ്ഞുടക്കുന്നു .ദേവന്റെ തിരുമുന്‍പില്‍ എറിഞ്ഞുടക്കുമ്പോള്‍ സര്‍വ്വ ദോഷങ്ങളും മാറ്റി നാടിനും ,ഭക്തര്‍ക്കും ഈ വഴിപാട്ടിലൂടെ കിരാതസുനു അനുഗ്രഹിക്കുന്നു യെന്നു സങ്കല്പം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.