ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു

Friday 29 December 2017 12:00 am IST

ഏറ്റുമാനൂര്‍: സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തീയിട്ട ആര്‍എസ്എസ് എറ്റുമാനൂര്‍ താലൂക്ക് കാര്യാലയം ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആര്‍ പത്മകുമാര്‍ സന്ദര്‍ശിച്ചു. പോലീസ് സ്ഥിരമായി പ്രകടിപ്പിച്ചു വരുന്ന അലംഭാവവും ജാഗ്രതക്കുറവും മൂലമാണ് ആര്‍ എസ്എസ്, ബിജെപി കാര്യാലയങ്ങളെയും പ്രവര്‍ത്തകരെയും നിരന്തരം സിപിഎം ആക്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ ഏറ്റുമാനൂര്‍ ആര്‍എസ്എസ് കാര്യാലയം അടിച്ചു തകര്‍ത്തിട്ടും കീഴടങ്ങിയ പ്രതികളുടെ പേരില്‍ നിസ്സാര കുറ്റം ചുമത്തി കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിന് രണ്ട് ദിവസം കഴിഞ്ഞയുടനെയാണ് കാര്യാലയത്തിന് തീവച്ച സംഭവമുണ്ടായത്.
അടിച്ചു തകര്‍ത്ത കാര്യാലയത്തിന് സംരക്ഷണം നല്‍കാനോ തീവച്ച കുറ്റത്തിന് ആരെയും അറസ്റ്റ് ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല. പോലീസ് എത്രയും വേഗം കുറ്റക്കാരെ കണ്ടു പിടിച്ച് നടപടി എടുക്കുന്നില്ലെങ്കില്‍ ബിജെപി ജനാധിപത്യപരമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പത്മകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.