നവതി ആഘോഷവും പതാകഘോഷയാത്രയും ഇന്ന്

Friday 29 December 2017 12:00 am IST

കോട്ടയം: 85 -ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിനു ഉയര്‍ത്തുന്നതിനുള്ള ധര്‍മ്മപതാക, എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തില്‍ നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും ഹംസരഥത്തില്‍ വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ഇന്ന് രാവിലെ 11ന് പുറപ്പെടും. ശ്രീനാരായണ ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനാനുമതി നല്‍കിയിട്ട് 90 വര്‍ഷം പിന്നിടുകയാണ്. തീര്‍ത്ഥടനാനുമതിയുടെ നവതി ആഘോഷ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ നിര്‍വ്വഹിക്കും.
നാഗമ്പടം ക്ഷേത്രാങ്കണത്തിലുള്ള ശിവഗിരി തീര്‍ത്ഥടാനുമതി സ്മാരക പവലിയനില്‍ കൂടുന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡണ്ട് എം.മധു അദ്ധ്യക്ഷനാകും.സമ്മേളനം ഉദ്ഘാടനവും, തീര്‍ത്ഥാടന പതാക കൈമാറലും കെ.മുരളീധരന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. . രാവിലെ 11 ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം പുറപ്പെടുന്ന ഘോഷയാത്ര ചിങ്ങവനം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, അടൂര്‍, കൊട്ടാരക്കര, ചടയമംഗലം, പള്ളിക്കല്‍, പാരിപ്പള്ളി വഴി ശിവഗിരിയില്‍ എത്തി പതാക ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദയ്ക്ക് കൈമാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.