യുവമോര്‍ച്ച പ്രതിഷേധപ്രകടനം നടത്തി.

Thursday 28 December 2017 9:49 pm IST

ഇരിങ്ങാലക്കുട : ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യ മന്ത്രിയുടെ 28,000 രൂപയുടെ കണ്ണട തിരിമറിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരസ്പരം കണ്ണടകള്‍ വെച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.പി. വിഷ്ണു പ്രകടനം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെ.പി.മിഥുന്‍, രാഹുല്‍ബാബു, ബിജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച നേതാക്കളായ ജീവന്‍ വലിയവീട്ടില്‍, ശ്യാം ശേഖരന്‍, സ്വരൂപ്, ബാലുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.