ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡിന്റെ (ഒവിഎല്‍) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഇസ്രയേലില്‍ ചരിത്രത്തില്‍ ആദ്യമായി എണ്ണ ഖനനത്തിന് ഒരുങ്ങുന്നു.
ഒവിഎല്‍, ഇന്ത്യന്‍ ഓയില്‍, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യമാണ് ടെല്‍ അവീവില്‍ ഖനനം നടത്താന്‍ ഒരുങ്ങുന്നത്. ഇതിനു മുമ്പ് ഇറാനിലെ ഫര്‍സാദ് ബി പ്രകൃതിവാതക ഖനന കേന്ദ്രത്തില്‍ ഈ സംഘം ഖനനാനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇസ്രയേല്‍ ഊര്‍ജ്ജ മന്ത്രാലയം ഡിസംബര്‍ 11ന് ഖനനത്തിനുള്ള അനുമതി നല്‍കുകയായിരുന്നു. 24 ബ്ലോക്കുകളാണ് ഖനനത്തിനായി ഇസ്രയേല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: