കൂട്ടക്കൊല; വിധി മാറ്റി

Thursday 28 December 2017 9:55 pm IST

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊലക്കേസില്‍ വിധിപ്രസ്താവം ജനുവരി ആറിലേയ്ക്ക് മാറ്റി. ഇന്നലെ കേസ് പരിഗണിച്ച ശേഷമാണ് അവധി കണക്കിലെടുത്ത് തൊടുപുഴ അഡീഷണല്‍ സെഷന്‍സ്(4) കോടതി വിധി പറയുന്നതിനായി വീണ്ടും മാറ്റിയത്. കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു, മഞ്ചുനാഥ് എന്നിവരാണ് കേസിലെ പ്രതികള്‍. 2015 ഫെബ്രുവരി 13ന് പുലര്‍ച്ചെ 5.15നാണ് അടിമാലി രാജധാനി ലോഡ്ജ് നടത്തിപ്പുകാരനായിരുന്ന പാറക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷുമ്മ, ഭാര്യമാതാവ് നാച്ചി എന്നിവരെ ലോഡ്ജിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 17ന് ആരംഭിച്ച വിസ്താരം നവംബര്‍ 24നാണ് പൂര്‍ത്തിയായത്. 55 സാക്ഷികളെ വിസ്തരിക്കുകയും 50 രേഖകള്‍ കോടതി പരിശോധിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.