തെരുവ് നായ ആക്രമണം: ആടുകള്‍ ചത്തു

Thursday 28 December 2017 9:56 pm IST

 

മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെപയസ് നഗര്‍ ചുരക്കുളംഭാഗത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു.ചുരക്കുളം സ്വദേശി മഠത്തുമണ്ണില്‍വീട്ടില്‍ ബെന്നിയുടെയുംഅയല്‍ വാസിയായ പേച്ചിമുത്തുവിന്റെയുംആടുകളെയാണ് ബുധനാഴ്ച തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നത്.
സമീപത്തെ പറമ്പില്‍ മേയുന്നതിനായി കെട്ടിയിട്ടിരുന്ന സമയത്താണ്കൂട്ടാമായെത്തിയ പത്തോളം നായ്ക്കള്‍ആടുകളെ ആക്രമിച്ചത്. വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കാന്തല്ലൂര്‍ പയസ്‌നഗര്‍ മേഖലയില്‍ മാത്രംകഴിഞ്ഞരണ്ട്മാസത്തിനിടെതെരുവ് നയ്ക്കളുടെ കടിയേറ്റ്പതിനാല് ആടുകളാണ് ചത്തത്. കരിമ്പാറ സ്വദേശി ഈശ്വരന്റെ ഏഴ് ആടുകളെഒരേ സമയത്ത് തെരുവ് നായ്ക്കള്‍ ആക്രമിച്ച്കൊന്നിരുന്നു.
കണക്കായം വനവാസി കോളനിയിലെതങ്കപ്പന്റെ ഗര്‍ഭിണിയായ ആടും രണ്ടാഴ്ച്ച മുന്‍പ് കടിയേറ്റു ചത്തിരുന്നു. സംഭവത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.