ഗാന്ധിജയന്തി ദിനത്തില്‍ ക്ലാസ്സ്: പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ബിജെപി

Thursday 4 October 2012 11:23 pm IST

മുണ്ടക്കയം: ഗാന്ധിജയന്തി ദിനത്തില്‍ ക്ലാസ് നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ നൗഷാദ് ഇല്ലിക്കനെതിരെ നടപടി വേണമെന്ന് ബിജെപി മുണ്ടക്കയം പഞ്ചായത്തുകമ്മറ്റി ആവശ്യപ്പെട്ടു. രാഷ്ട്രപിതാവിന്റെ ജന്മദിനത്തില്‍ ക്ലാസ് നടത്തുന്നതറിഞ്ഞ് പ്രതികരിക്കുവാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിക്കുകയും മാനേജ്‌മെന്റ് നടപടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത നടപടി രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണ്. ഇദ്ദേഹത്തിനെതിരെ സംഘടനാതലത്തില്‍ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇച്ഛാശക്തി കാണിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമുള്ള സ്ഥിതിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തുടരാന്‍ അവകാശമില്ലായെന്നും പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ബി.മധു അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എം.പുരുഷോത്തമന്‍, അശോക് കുമാര്‍ ഭായ്, അഭിലാഷ് പാലിയേക്കര തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.