പുതുജീവിതം തന്നവര്‍ക്ക് നന്ദി പറഞ്ഞ് അവര്‍

Friday 29 December 2017 2:30 am IST

കൊച്ചി: മരണക്കയത്തില്‍ നിന്ന് രക്ഷിച്ച് പുതുജീവിതത്തിലേക്ക് നയിച്ച ഡോക്ടര്‍മാര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. പിവിഎസ് മെമ്മോറിയല്‍ ആശുപത്രിയിലെ ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം സംഘടിപ്പിച്ച ക്യാമ്പിലായിരുന്നു ഈ കാഴ്ച. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

കരള്‍ മാറ്റിവെച്ചവര്‍ അനുഭവങ്ങളും ആശങ്കകളും ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. സതീഷ് ഐപ്പുമായി പങ്കുവെച്ചു. കരള്‍ മാറ്റി വെച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഷാജിയും ശ്രീകുമാറുമെല്ലാം ് പുതുജീവിതം നല്‍കിയ ഗ്യാസ്‌ട്രോ എന്ററോളജി തലവന്‍ ഡോ. മാത്യൂ ഫിലിപ്പിനും സര്‍ജറി വിഭാഗം തലവന്‍ ഡോ. സതീഷ് ഐപ്പിനുമെല്ലാം നന്ദിപറഞ്ഞു.

രോഗകാരണം കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നടത്തണം. വേണ്ടിവന്നാല്‍ കരള്‍ മാറ്റിവെച്ച് ആരോഗ്യകരമായ ജീവിതം നയിക്കണമെന്ന് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പ്രകാശ് സക്കറിയ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.