കൊച്ചി: വിവാഹിതരായ മലയാളി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ഐ ഫ്രെഷ് മിസിസ് കേരള സൗന്ദര്യകിരീടം തിരുവനന്തപുരം സ്വദേശിനി സജിനാസ് സലീമിന്. ചിത്ര പോള്‍ (കോട്ടയം)ഫസ്റ്റ് റണ്ണറപ്പായും രേഷ്മ ഖുറൈഷി (തൃശൂര്‍ )സെക്കന്‍ഡ് റണ്ണറപ്പായും എലന്‍ തോമസ്(കോഴിക്കോട്)തേര്‍ഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചിയിലെ മാരിടൈം ഹോട്ടലില്‍ നടന്ന ഫൈനലില്‍ ഇന്ത്യ, ദുബായ്, അമേരിക്ക, ഓസ്ട്രേലിയ, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം അപേക്ഷകരില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 24 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: