മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു

Friday 29 December 2017 2:30 am IST

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരെ വിജയഗോള്‍ നേടിയ റഹീമിന്റെ ആഹ്ലാദം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയക്കുതിപ്പ് തുടരുന്നു. ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോഡ് പതിനെട്ടാക്കി ഉയര്‍ത്തി.

31-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ റഹീം സ്‌റ്റെര്‍ലിങ്ങ് ഗോള്‍ നേടിയാണ് സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ പതിനെട്ടാം വിജയമൊരുക്കിയത്.

ന്യൂകാസിലിന് സ്വന്തം തട്ടകത്തില്‍ ഇത് തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്.1953 നു ശേഷം ഇതാദ്യമായാണ് അവര്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ തോല്‍ക്കുന്നത്.
തുടക്കം മുതല്‍ സിറ്റിയുടെ ആധിപത്യമായിരുന്നു. രണ്ട് തവണ അവര്‍ ഗോളിനടുത്തെത്തി.

പതിനേഴാം മിനിറ്റില്‍ അഗ്യൂറോയുടെ ഹെഡര്‍ ന്യൂകാസിലിന്റെ ഗോളി രക്ഷപ്പെടുത്തി. പിന്നീട് ജീസസിന്റെ ഷോട്ടും ഗോളി തടഞ്ഞു. പക്ഷെ 31-ാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു.കെവിന്റെ റിട്ടേണ്‍ പാസ് സ്വീകരിച്ച സ്‌റ്റെര്‍ലിങ്ങ് ഒന്നാംന്തരം ഷോട്ടിലൂടെ ഗോള്‍ നേടി.

ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റു നിലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇരുപത് മത്സരങ്ങളില്‍ അവര്‍ക്ക് 58 പോയിന്റായി. ഇരുപത് മത്സരങ്ങളില്‍ 43 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.