ഇ-ടെന്‍ഡറിന് ആളില്ല; പൊതുമരാമത്ത് ജോലികള്‍ക്ക് റീ ടെന്‍ഡര്‍

Friday 29 December 2017 2:35 am IST

കാക്കനാട്: ഇ-ടെന്‍ഡറില്‍ കരാറുകാര്‍ ഏറ്റെടുക്കാതെ ഉപേക്ഷിച്ച പൊതുമരാമത്ത് ജോലികള്‍ റീ ടെന്‍ഡര്‍ ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം. രണ്ട് പ്രവശ്യം ടെന്‍ഡര്‍ ചെയ്തിട്ടും ഏറ്റെടുക്കാത്ത പൊതുമാരമത്ത് ജോലികള്‍ക്ക് മുദ്രവെച്ച കവറില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം ആകെ 32 പൊതുമരാമത്ത് ജോലികളാണ് നഗരസഭ ഇ ടെന്‍ഡര്‍ ചെയ്തത്. എന്നാല്‍ ടാറിങും മെറ്റലും ആവശ്യമായ എട്ട് റോഡ് വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായില്ല.

ടാര്‍ നല്‍കിയിരുന്നത് നഗരസഭ നിര്‍ത്തലാക്കിയതാണ് കാരാറുകാര്‍ പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍വലിയാന്‍ കാരണം. ജിഎസ്ടിയും മെറ്റല്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യവും പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാണിച്ചില്ലെന്നാണ് നഗരസഭ അധികൃതരുടെ വിലയിരുത്തല്‍.

സമീപ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ ഇ ടെന്‍ഡര്‍ ചെയ്തിട്ടും പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് റീ ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തൃക്കാക്കരയിലും സമാന നടപടികള്‍ സ്വീകരിച്ചതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ അനുവദിച്ച ഡിവിഷന്‍ ഫണ്ടുകളില്‍ കൂടുതല്‍ വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം അത്രയും കുറച്ച് നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. ചില വാര്‍ഡുകളില്‍ 40 ലക്ഷം ഡിവിഷന്‍ ഫണ്ട് കൂടാതെ നഗരസഭയുടെ തനത് ഫണ്ട് കൂടുതലായി ഉപയോഗിച്ചതായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.