റിയാദ്്: ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പതാം റൗണ്ടില്‍ ലോക ഒന്നാം നമ്പറായ മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ചു.
കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് 34 നീക്കങ്ങളിലാണ് കാള്‍സനെ തോല്‍പ്പിച്ചത്. ആനന്ദിന് മധുര പ്രതികാരമായി ഈ വിജയം. 2013 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്സന് ആനന്ദിനെ തോല്‍പ്പിച്ചിരുന്നു.
കളിച്ച ഒമ്പത് മത്സരങ്ങളില്‍ ആനന്ദ് തോല്‍വിയറിഞ്ഞിട്ടില്ല. അഞ്ചു മത്സരങ്ങളില്‍ വിജയം നേടി. നാലു മത്സരങ്ങള്‍ സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: