ന്യൂദല്‍ഹി: അടുത്ത സീസണില്‍ ഒന്നാം റാങ്കിലെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഒളിമ്പിക് വെളളി മെഡല്‍ ജേത്രിയായ ബാഡ്മിന്റണ്‍ താരം പി. വി. സിന്ധു. ഈ സീസണില്‍ രണ്ട് മാസം ലോക രണ്ടാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തിയിരുന്നു. സിന്ധുവിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.
വരുന്ന സീസണില്‍ ഒന്നാം റാങ്കിലെത്തുകയാണ് ലക്ഷ്യം. നിലവില്‍ മൂന്നാം റാങ്കാണ്. ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടിയാല്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാനാകും.
റാങ്കിങ്ങിനെക്കുറിച്ച് അധികം ചിന്തിച്ച് ഉറക്കം കളയാനില്ല. മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യം. മികവ് കാട്ടിയാല്‍ ഒന്നാം റാങ്കും തനിക്കൊപ്പം നില്ക്കും. സിന്ധു പറഞ്ഞു.
ഈ വര്‍ഷം സിന്ധു ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കി. സയ്യദ് മോദി ജി.പി.ജി, ഇന്ത്യ ഓപ്പണ്‍, കൊറിയ ഓപ്പണ്‍ കിരീടങ്ങള്‍ നേടി. ഹോങ്കോങ്ങ് ഓപ്പണ്‍, ദുബായ് സൂപ്പര്‍ സീരീസ് , ലോക ചാമ്പ്യന്‍ഷിപ്പില്‍ എന്നിവയില്‍ വെള്ളി മെഡലും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: