തൃശൂര്‍: അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ തടവറയിലാണ് കേരളത്തിലെ സിപിഎമ്മെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്.
ഡി.സി.സി ഓഫീസില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ ആശയങ്ങളുടെ നടത്തിപ്പുകാരായി സിപി.എം മാറി.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന നരേന്ദ്രമോദിയുടെ അതേ അജണ്ടയാണ് കേരളത്തിലെ സി.പി.എം നേതാക്കള്‍ക്കുള്ളത്. സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: