കെ ഉസ്മാന് ഉജ്ജ്വല വിജയം

Thursday 28 December 2017 10:58 pm IST

മാനന്തവാടി: മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ കെ ഉസ്മാന് ഉജ്ജ്വല വിജയം. തുടര്‍ച്ചയായി 19ാം തവണയാണ് ഉസ്മാന്‍ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
1023 വോട്ടര്‍മാരില്‍ 865 വോട്ടുകളാണ് പോള്‍ ചെയ്തത്. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പില്‍ കെ ഉസ്മാനു 567 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കെ. മുഹമ്മദ് ആസിഫിനു 290 വോട്ടും ലഭിച്ചു. എട്ടു വോട്ട് അസാധുവായി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉസ്മാനും ആസിഫും തമ്മില്‍ തന്നെയായിരുന്നു മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉസ്മാനു 36 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 277 ആയി ഉയര്‍ന്നു. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് ഷരീഫ് വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ തുടങ്ങിയ വ്യാപാരി നേതാക്കളുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബത്തേരി സിഐ എം ഡി സുനില്‍, മാനന്തവാടി എസ്‌ഐ കെ വി മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തെ തിരഞ്ഞെടുപ്പ് നടന്ന മാനന്തവാടി ടൗണ്‍ഹാള്‍ പരിസരത്ത് വിന്യസിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.