കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പരിശോധന നടത്തുമെന്ന് മന്ത്രി കെ.കെ.ശൈലജ

Thursday 28 December 2017 11:08 pm IST

മുട്ടില്‍: സര്‍ക്കാര്‍ അനാഥാലയങ്ങളിലും ഇത്തരം ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പരിശോധന നടത്തുമെന്ന് ആരോഗ്യ-സാമൂഹിക ക്ഷേമവകുപ്പുമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ മുട്ടില്‍ വയനാട് മുസ്ലീം ഓര്‍ഫനേജില്‍ സംഘടിപ്പിച്ച അനാഥാലയങ്ങളിലെയും മറ്റ് ധര്‍മ സ്ഥാപനങ്ങളിലെയും താമസക്കാരുടെ സംസ്ഥാന തല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാദര്‍ റോയ് മാത്യു വടക്കേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാസമൂഹികനീതി ഓഫീസര്‍ ഡാര്‍ളി ഇ.പോള്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങളായ സി.മുഹമ്മദലി, ട്രീസ പ്ലാത്തോട്ടത്തില്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.നജീം, വയനാട് ഡബ്ല്യൂഎംഒ പ്രസിഡന്റ് കെ. കെ.അഹമ്മദ് ഹാജി, വയനാട് മുസ്ലീം ഓര്‍ഫനേജ് സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍. ബാലചന്ദ്രന്‍, പ്രബേഷന്‍ ഓഫീസര്‍ പി.ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.