കണ്ണൂര്‍ സര്‍വ്വകലാശാല ബജറ്റ് : മഴവെള്ള ശേഖരണത്തിന് രണ്ട് കോടി 40 ലക്ഷം

Thursday 28 December 2017 11:41 pm IST

കണ്ണൂര്‍: സര്‍വ്വകലാശാലയില്‍ മഴവെള്ള ശേഖരണത്തിന് രണ്ട് കോടി 40 ലക്ഷം വകയിരുത്തി. സൗരോര്‍ജ്ജ പ്ലാന്റിന് ഒരു കോടി 50 ലക്ഷവും താവക്കര ആസ്ഥാനമന്ദിരത്തിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിന് സ്ഥലമേറ്റെടുക്കാനായി ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. 17,089.21 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ.സന്തോഷ്‌കുമാറാണ് ഇന്നലെ നടന്ന സിന്റിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്.
മുന്‍വര്‍ഷത്തെ ബാക്കി തുകയും പദ്ധതിയേതരപദ്ധയിന വിഭാഗത്തിലുള്ള സര്‍ക്കാര്‍ സഹായവും മറ്റും കൂടെ 17089.21 ലക്ഷം രൂപയാണ് വരവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 3634.10 ലക്ഷം മുന്‍ വര്‍ഷത്തെ ബാക്കി തുകയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സഹായമായി പദ്ധതിയിനത്തില്‍ 26 കോടിയും പദ്ധതിയേതരയിനത്തില്‍ 37.17 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
100 പുതിയ അനധ്യാപക തസ്തികകള്‍ക്കായി 460 ലക്ഷം രൂപ വകയിരുത്തി. 100 പുതിയ അനധ്യാപക തസ്തികകള്‍ക്കുള്ള ഭരണാനുമതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബജറ്റില്‍ തുക വകയിരുത്തിയത്. അധ്യാപകരുടെ നിലവിലുള്ള 37 തസ്തികകളിലേക്ക് നിയമനം നടത്തുന്നുതിനായി 2018-19 വര്‍ഷത്തിലേക്ക് 266 ലക്ഷവും യുജിസി ഏഴാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാനായി 470 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. യോഗത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍, പ്രോ.വി.സി.ടി.അശോകന്‍, സിന്റിക്കേറ്റ് അംഗങ്ങളായ എം.പ്രകാശന്‍, ഡോ.ജി രാജു, വി.എ.വില്‍സണ്‍, അജയകുമാര്‍, വി.പി.വി. മുസ്തഫ, ജോണ്‍ ജോസഫ്, എ.നിഷാന്ത്, ഓമന പങ്കന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.