പെരുവ(കോട്ടയം): ഭാരതീയ വിദ്യാനികേതന്‍ പതിനാലാമത് സംസ്ഥാന കലോത്സവം-‘സര്‍ഗോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. ഇന്നലെ പെരുവ കവലയില്‍നിന്ന് കലോത്സവ വേദിയായ കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദറിലേക്ക് വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തിയ സാംസ്കാരിക ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്.
കലോത്സവവേദിയില്‍ വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഡന് പതാക ഉയര്‍ത്തി. സര്‍ഗോത്സവ്-2017 ന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എയും കലാമത്സരത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടിയും ഭാമയും നിര്‍വ്വഹിച്ചു.
വെളിയനാട് ആദിശങ്കരനിലയം സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയ പ്ലസ്ടു കുട്ടികള്‍ക്കുള്ള ചെറുകാട്ട് ആനന്ദം ജി നായര്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിന്റെ ഉദ്ഘാടനം വിദ്യാഭാരതി ക്ഷേത്രീയ സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ് നിര്‍വ്വഹിച്ചു.
നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ പത്താംക്ലാസ് പരീക്ഷയില്‍ റാങ്ക് ജേതാക്കള്‍ക്കുള്ള പുരസ്കാരം മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോന് നല്കി. ജോര്‍ജ്ജ് സി ചാലപ്പുറം കോര്‍ എപ്പിസ്കാപ്പ, സ്വാഗതസംഘം ചെയര്മാന് എം.എ. വാസുദേവന്‍ നമ്പൂതിരി, കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ പ്രിന്‍സിപ്പാള്‍ എം.കെ. ശ്രീനിവാസന്, ജിജി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
വേദിയില്‍ കലാകാരന്മാരായ വൈക്കം വാസുദേവന്‍ നമ്പൂതിരി (സംഗീതം), ആലപ്പി രംഗനാഥ് (സംഗീതസംവിധായകന്), ദേവന് കക്കാട് (നാടക നടന്, കൂത്ത് കലാകാരന്), ഡോ. വൈക്കം വിജയലക്ഷ്മി (പിന്നണി ഗായിക), കലാമണ്ഡലം ഭാഗ്യനാഥ് (കഥകളി ആചാര്യന്), ആര്‍എല്‍വി ഗോപി (കഥകളി ആചാര്യന്), ബിസി നാരായണന് (ഓട്ടംതുള്ളല്‍ കഥാകാരന്), ദേവാനന്ദ് (പിന്നണിഗായകന്‍), തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ (വാദ്യകലാകാരന്), തിരുമറയൂര്‍ മുരളീധരന് മാരാര്‍ (മുടിയേറ്റ് ആചാര്യന്), ശിവദാസ് എടയ്ക്കാട്ടുവയല്‍ (ശില്‍പ്പകലാകാരന്‍) എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: