ധനുഷ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Friday 5 October 2012 1:13 pm IST

ഭുവനേശ്വര്‍: അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ധനുഷ്‌ മിസെയില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ പുരിക്കും വിശാഖപട്ടണത്തിനും മധ്യേ നാവികസേനയുടെ യുദ്ധക്കപ്പലില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്.ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ബാലിസ്റ്റിക്‌ മിസെയിലായ പൃഥ്വിയുടെ നാവിക പതിപ്പാണ്‌ ധനുഷ്‌.പരീക്ഷണം വിജയം ആയിരുന്നുവെന്ന് ഡി.ആര്‍.ഡി.ഒ വക്താവ് രവികുമാര്‍ ഗുപ്ത പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.