ഹൗസ് സര്‍ജന്മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍

Friday 29 December 2017 2:30 am IST

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളിലെയും ഡെന്റല്‍ കോളേജിലേയും പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാമെന്ന് മന്ത്രി കെ.കെ. ശൈലജ നല്‍കിയ ഉറപ്പു പാലിക്കാത്തതിനെ തുടര്‍ന്നാണ് കേരളാ മെഡിക്കല്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ അനിശ്ചിതകാലസമരം.

സ്ഥിരനിയമനങ്ങള്‍ നടപ്പിലാക്കുന്നതിനായി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, ഒഴിവുകള്‍ ക്യത്യമായി റിപ്പോര്‍ട്ട് ചെയ്യുക, പിജി സീറ്റുകള്‍ക്കനുപാതമായി എസ്ആര്‍ തസ്തികകള്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരത്തില്‍ പങ്കാളികളാകുമെന്നും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.