പിജി ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Friday 29 December 2017 8:58 am IST

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കും. ഇന്ന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും പി.ജി, സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും പഠിപ്പുമുടക്കി സമരം നടത്തും.

സമരത്തിന്റെ ആദ്യഘട്ടത്തില്‍ അത്യാഹിതം, ലേബര്‍ റൂം, ഐസിയു എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ സമരമുണ്ടാകില്ല. എന്നാല്‍, ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളവര്‍ക്കു പുറമേ അധിക ഡ്യൂട്ടിയായി ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കില്ല.

കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അടുത്ത മന്ത്രിസഭായോഗത്തില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കാമെന്ന ഉറപ്പാണു മന്ത്രി കെ.കെ ശൈലജ അന്നു നല്‍കിയത്.

എന്നാല്‍, ഈ വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തില്ലെന്നും അതുകൊണ്ടാണു സമരത്തിലേക്കു നീങ്ങുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്് ഡോ.യു.ആര്‍. രാഹുല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.