ദൂരദർശനിൽ നിറഞ്ഞ് നിന്നത് ദേശസ്നേഹം വിളിച്ചോതിയ സിനിമകൾ

Friday 29 December 2017 11:45 am IST

ന്യൂദല്‍ഹി: ദൂരദര്‍ശനില്‍ ദേശസ്​നേഹം തുളുമ്പുന്ന സിനിമകളുടെ പ്രദർശനത്തിൽ വർധന. ലോക്​സഭയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ദേശസ്നേഹം സംബന്ധിച്ച 17 സിനിമകളാണ്​ 2017ല്‍ ദൂരദര്‍ശ​​ന്റെ വിവിധ ഭാഷ ചാനലുകളിലൂ​ടെ പ്രദര്‍ശിപ്പിച്ചത്​.

ബി.ജെ.പി എം.പിയായ ഹരീഷ്​ ദ്വിവേദിയാണ്​ ഇതു സംബന്ധിച്ച ചോദ്യം പാര്‍ലമെന്റിൽ ഉന്നിയിച്ചത്​. കഴിഞ്ഞ മൂന്ന്​ വര്‍ഷങ്ങളിലും 2017ല്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച ദേശസ്​നേഹം വിഷയമാകുന്ന സിനിമകളുടെ എണ്ണം എത്രയാണെന്നായിരുന്നു ദ്വിവേദിയുടെ ചോദ്യം.

ഇതിലാണ്​ 2107ല്‍ 17 സിനിമകള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചുവെന്ന്​ വാര്‍ത്ത വിതരണ മന്ത്രാലയം മറുപടി നല്‍കിയത്​​. കഴിഞ്ഞ മൂന്ന്​ വര്‍ഷങ്ങളിലായി 36 സിനിമകളാണ്​ പ്രദര്‍ശിപ്പിച്ചതെന്നും മന്ത്രാലയത്തിന്റെ മറുപടിയിലുണ്ട്​. യു.പി.എ ഭരണവുമായി താരത്മ്യം ചെയ്യുമ്പോൾ ദേശസ്​നേഹ സിനിമകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്​ ചെയ്​തിരിക്കുന്നതെന്നും മന്ത്രാലയം വ്യക്​തമാക്കുന്നു​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.