ന്യൂദല്‍ഹി: രാജ്യസഭയില്‍ യാചന അവസാനിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം.
ഔദ്യോഗിക രേഖകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കുമ്പോൾ സാധാരണയായി മന്ത്രിമാര്‍ ‘ഐ ബെഗ് ടു ലെ ദ പേപ്പര്‍….’ എന്നു പറഞ്ഞുകൊണ്ടാണ് നടപടിയിലേക്ക് കടക്കുന്നത്. ഈ പ്രവണത അവസാനിപ്പിച്ച് ‘ഐ ബെഗ്’ എന്നതിനു പകരം ‘ഐ റെയ്സ് ടു പ്രസന്റ് ദ പേപ്പേഴ്സ് ലിസ്റ്റഡ് എഗെയ്ന്‍സ്റ്റ് മൈ നെയിം….’ എന്നു പറയണമെന്നാണ് അദ്ദേഹം നിർദ്ദേശം നൽകിയത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന സമയത്തുതന്നെ ഇത്തരം ‘സാമ്രാജ്യത്വ മനോഭാവം’ ഉപേക്ഷിക്കണമെന്ന് നായിഡു മന്ത്രിമാരെ ഉപദേശിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സഭയില്‍ സംസാരിച്ച നിയമസഹമന്ത്രി പി.പി ചൗധരി വീണ്ടും ‘യാചിച്ചതാണ്’ നായിഡുവിനെ പ്രകോപിപ്പിച്ചത്.
ഡിസംബര്‍ 15ന് നായിഡുവിന്റെ ഉപദേശം കിട്ടിയശേഷം ആരും സഭയില്‍ യാചിച്ചിരുന്നില്ല. എന്നാല്‍ അന്ന് ഹാജരാകാതിരുന്നതാണ് പി.പി ചൗധരിക്ക് ഇതേകുറിച്ച് അറിവില്ലാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: