പി.എഫ്. വിഹിതം അടക്കുന്നതില്‍ മാനേജ്‌മെന്റ് വീഴ്ച വരുത്തി

Friday 29 December 2017 5:13 pm IST

കാട്ടിക്കുളം: കര്‍ണാടക സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ കൈവശം വെക്കുന്ന ആലത്തൂര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.) വിഹിതം അടക്കുന്നതില്‍ മാനേജ്‌മെന്റ് വീഴ്ച വരുത്തി. 2016 ഡിസംബറിനു ശേഷം ഇതുവരെ പി.എഫ്. വിഹിതം അടച്ചിട്ടില്ലെന്നാണ് മാനന്തവാടി പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം വിവരാവകാശ ചോദ്യത്തിനുള്ള മറുപടി നല്‍കിയത്.  എസ്‌റ്റേറ്റ് അധികൃതരോട് ഇക്കാര്യം ചോദിക്കുമ്പോള്‍ തോട്ടത്തില്‍ നിന്ന് വിളവെടുത്ത ശേഷം അടക്കാമെന്നൊക്കെയുള്ള ഒഴുക്കന്‍ മറുപടിയാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ക്ക് ആക്ഷേപമുണ്ട്. അതേ സമയം എല്ലാ സീസണിലും എസ്‌റ്റേറ്റിലെ കാര്‍ഷിക വിളകളുടെ കൃത്യമായ വിളവെടുപ്പ് മാനേജ്‌മെന്റ് നടത്താറുമുണ്ട്. തൊഴിലാളികളുടെ ആനുകൂല്യം നല്‍കുന്നതില്‍ മാത്രമാണ് വീഴ്ച വരുത്തുന്നത്. 32 സ്ഥിരം തൊഴിലാളികളും 34 കാഷ്വല്‍ തൊഴിലാളികളുമാണ് ആലത്തൂര്‍ എസ്‌റ്റേറ്റിലുള്ളത്. ഇതിനിടെ എസ്‌റ്റേറ്റില്‍ നിന്ന് വിരമിച്ച പല തൊഴിലാളികള്‍ക്കും പി.എഫ്. അടക്കമുള്ള ആനൂകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ആക്ഷേമമുണ്ട്. മാനേജ്‌മെന്റിന്റെ വിഹിതം അടക്കാത്തതാണ് കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.