മാലപൊട്ടിച്ച സംഭവം: ഒരു വര്‍ഷം തടവും 5000 രൂപ പിഴയും

Friday 29 December 2017 5:23 pm IST

ബത്തേരി: ബൈക്കിലെത്തി മാലപൊട്ടിച്ച സംഭവത്തില്‍   പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ച് കോടതി ശിക്ഷിച്ചു.ബത്തേരി കല്ലുവയല്‍ വളപ്പില്‍ ഇസ്രത്ത് (25), കോളിയാടി കോലകംചിറ അനൂപ് (25) എന്നിവരെയാണ് മാനന്തവാടി കോടതി ശിക്ഷിച്ചത്. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയില്‍ തിരുമംഗലത്ത്  2016 സെപ്റ്റംബര്‍ മാസത്തില്‍ ലളിതയെന്ന വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. ബത്തേരി, വൈത്തിരി പോലീസ് സ്‌റ്റേഷനുകളില്‍ സമാനരീതിയിലുള്ള കേസുകളില്‍ പ്രതികളായിരുന്ന ഇരുവരും ഇതിനുമുമ്പും തടവ് ശിക്ഷ അനുഭവിച്ചിരുന്നു. പച്ചക്കറി തോട്ടത്തില്‍ നിന്നും വിട്ടിലേക്ക് പോകുന്ന മാര്‍ഗ്ഗം റോഡില്‍ വെച്ചാണ് ലളിതയെന്ന വീട്ടമ്മയുടെ സ്വര്‍ണമാല പ്രതികള്‍ കവര്‍ന്നത്. തുടര്‍ന്ന് പൊഴുതന ഭാഗത്തേക്ക് ഇരുവരും രക്ഷപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ക്രൈം നമ്പര്‍ 312/16 പ്രകാരം പടിഞ്ഞാറത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ ദിവസങ്ങളില്‍ വൈത്തിരിയിലും ബത്തേരിയിലും യുവാക്കള്‍ക്കെതിരെ സമാനരീതിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നമ്പര്‍ പ്ലേറ്റും മറ്റ് രേഖകളുമില്ലാതെ മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഇരുവരേയും വൈത്തിരി ടൗണില്‍വെച്ച്  അന്നത്തെ വൈത്തിരി എസ്.ഐ. ജയപ്രകാശ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കല്‍പ്പറ്റ കോടതി ഇരുവരേയും ശിക്ഷിച്ചതായിരുന്നു. ഇപ്പോള്‍ പടിഞ്ഞാറത്തറ കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം മാനന്തവാടി കോടതി പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധിക തടവും വിധിച്ചിരിക്കുന്നത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.