സിഡ്ന: ലൈഫ്ജാക്കറ്റ് ധരിക്കാതെ മോട്ടോര്‍ ഘടിപ്പിച്ച ചെറുവഞ്ചിയില്‍ സഞ്ചരിച്ചതിന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിന് 250 ഡോളര്‍ പിഴ. സിഡ്നി തുറമുഖത്താണ് സംഭവം. ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ലൈഫ്ജാക്കറ്റ് അണിഞ്ഞിരുന്നില്ല.
ലൈഫ്ജാക്കറ്റില്ലാത്ത പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ വരികയും ചെയ്തു.
ക്രിസ്മസിന് ഭാര്യ ലൂസിയുമൊത്ത് ജെട്ടിയില്‍ നിന്നും 20 മീറ്റര്‍ മാത്രം സഞ്ചരിച്ച് മറ്റൊരുവീട്ടിലേയ്ക്ക് പോവുകയാണ് ചെയ്തതെന്നും ടേണ്‍ബുള്‍ പറഞ്ഞു. ഏതായാലും തന്റെ ജീവിതത്തില്‍ ഇനി ഇത്തരം യാത്രകളില്‍ ലൈഫ് ജാക്കറ്റ് ധരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: