മണ്ണഞ്ചേരി: പഞ്ചായത്തിന്റേയോ പൊതുമരാമത്ത് വകുപ്പിന്റേയോ അനുമതി കൂടാതെ വാട്ടര്‍ അതോറിറ്റി കരാറുകാരന് റോഡ് പൊളിച്ചത് വിവാദമാകുന്നു.
മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കുന്നേല്‍വെളി – ഉഴുവ റോഡിനാണ് ഈ ദുര്‍ഗതി. നിലവില്‍ റോഡ് സഞ്ചാരയോഗ്യമല്ലാതായി. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വീടുകള്‍ക്ക് കണക്ഷന് നല്കാന് പൈപ്പിടുന്നതിനായാണ് റോഡിന്റെ മധ്യഭാഗമുള്പ്പടെ പതിനഞ്ചിടങ്ങളില്‍ വെട്ടിപ്പൊളിച്ചത്.
4,25,000 രൂപ ഈ പദ്ധതിവര്‍ഷം ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്ത് ബില്ല് മാറുന്നതിന് മുമ്പാണ് കരാറുകാരന്റെ അതിക്രമം.
റോഡ് വെട്ടിപ്പൊളിക്കാതെ സമീപവാസികള്‍ പുരയിടങ്ങളിലൂടെ പൈപ്പ് സ്ഥാപിക്കാന്‍ അനുമതി നല്കാന് തയാറായിട്ടും ഇത് കൂട്ടാക്കാതെയാണ് കരാറുകാരന് നിര്‍മാണപ്രവര്‍ത്തനം നടത്തിയതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: