അന്തര്‍ദേശീയ സെമിനാര്‍

Friday 29 December 2017 8:27 pm IST

മലപ്പുറം: മഞ്ചേരി യൂണിറ്റി വനിതാ കോളേജ് ഇംഗ്ലീഷ് പഠന വകുപ്പിന്റെയും സിംഗുലാരീറ്റീസ് ജേര്‍ണലിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 3, 4, 5 തിയതികളില്‍ കോളേജില്‍ വച്ച് ‘സൗന്ദര്യം’ എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ നടത്തും.
കര്‍ണ്ണാടക സംഗീതജ്ഞനും മാഗ്സാസെ അവാര്‍ഡ് ജേതാവുമായ ഡോ. ടി. എം. കൃഷ്ണ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മിഷിഗണ്‍ സര്‍വകലാശാല പ്രഫ. റെണാള്‍ഡ് സ്ട്രിക്ക് ലാന്റ് മുഖ്യപ്രഭാഷണം നടത്തും. ചിക്കാഗോ സര്‍വകലാശാലയിലെ ഡോ. എതിരന്‍ കതിരവന്‍, തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കവി കല്‍പ്പറ്റ നാരായണന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447349388. വാര്‍ത്താസമ്മേളനത്തില്‍ മാനേജ്മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. യു. എ. ലത്തീഫ്, പ്രിന്‍സിപ്പല്‍ ഡോ.പി. സൈതലവി, അസി. പ്രൊഫസര്‍മാരായ പി. എം. റെയ്ന, എം. പി. അശ്വതി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.