പ്രതിഭാ സംഗമവും പുരസ്‌കാര സമര്‍പ്പണവും

Friday 29 December 2017 8:29 pm IST

കരുവാരകുണ്ട്: കക്കറ ആലുങ്ങല്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിനോടനുബന്ധിച്ച് നടന്ന പ്രതിഭാ സംഗമവും പ്രഥമ പുരസ്‌കാര സമര്‍പ്പണവും സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
അക്ഷരവന്ദനം പുരസ്‌കാരം കെ. പി. അച്യുതപിഷാരടിക്കും സ്വരവന്ദനം പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്കും വാദ്യകലാനിധി പുസ്‌കാരം ഡോ.പ്രകാശന്‍ പഴമ്പാലക്കോടിനും മൃദംഗശ്രീ പുരസ്‌കാരം ഡോ.ബാബുരാജ് പരിയാനംപറ്റക്കും സമ്മാനിച്ചു.
ചടങ്ങില്‍ പി.പി.വിശ്വനാഥന്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ബിജിന, രാജീവ്ജി അഗസ്ത്യമല, ജാഫര്‍ദാരിമി, ജി.സി.കാരക്കല്‍, എ.പ്രഭാകരന്‍, എ.ശ്രീദേവി, കെ.മാധവന്‍കുട്ടി, വി.സി.ശിവരാമ പണിക്കര്‍, സുരേഷ് ചോലക്കല്‍, മാക്കു കോലോതൊടിക, പി.സുകുമാരന്‍, സി.പി. ഷൈജു എന്നിവര്‍ സംസാരിച്ചു. നാട്യ ലയ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.