പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം

Friday 29 December 2017 8:29 pm IST

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു. വീട്ടിക്കുന്നിലെ പഞ്ചായത്ത് അധീനതയിലുള്ള 23 സെന്റ് സ്ഥലത്താണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.
സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും, എസ്‌ഐമാരില്‍ ഒരാളുമായ എ.വേലായുധന്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. എംഒപിഎഫ് ഫണ്ടില്‍ നിന്ന് 73.5 ലക്ഷം രൂപ ചെലവൊഴിച്ചാണ് നിര്‍മ്മാണം. കെപിഎച്ച്‌സിസിയ്ക്കാണ് നിര്‍മ്മാണച്ചുമതല. പത്തുമാസത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍, അസിസ്റ്റന്റ് കമാണ്ടന്റ് ടി.ടി.അബ്ദുള്‍ ജബ്ബാര്‍, നിലമ്പൂര്‍ സിഐ കെ.എം.ബിജു, പൂക്കോട്ടുംപാടം എസ്‌ഐ അമൃത് രംഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.