കെജിഒയു ജില്ലാ സമ്മേളനം

Friday 29 December 2017 8:30 pm IST

മലപ്പുറം: കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെജിഒയു) ജില്ലാസമ്മേളനം ശനിയാഴ്ച കെപിഎസ്ടിഎ ഭവനില്‍ നടക്കും. രാവിലെ 10.30ന് ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് സി. ബ്രിജേഷ് അദ്ധ്യക്ഷത വഹിക്കും. എ.പി. അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 11.30ന് പ്രതിനിധി സമ്മേളനത്തില്‍ വി.കെ. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്യും. കെജിഒയു സംസ്ഥാന പ്രസിഡന്റ് എസ്. അജയന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് യാത്രയയപ്പ് സമ്മേളനം. വാര്‍ത്താസമ്മേളനത്തില്‍ ബാബു വര്‍ഗീസ്, വി.കെ. ഉണ്ണികൃഷ്ണന്‍, പി. രാജേന്ദ്രന്‍, എസ്. നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.