ഈ ജോര്‍ദ്ദന്‍ ഒന്നൊന്നര സംഭവമാണ് കേട്ടോ!

Friday 29 December 2017 9:19 pm IST

ആര്‍ക്കും തോന്നാത്ത ആശയം തോന്നുന്നതാണ് അതിശയം. അത് തോന്നിയതുകൊണ്ടാണ് ജോര്‍ഡന്‍ വില്‍സണ്‍ എന്ന 23 കാരന്‍ ഇത്ര ശ്രദ്ധേയനായത് .

ടീന്‍ ഏജില്‍ പലര്‍ക്കും തോന്നുന്ന അശയമല്ല വില്‍സണു തോന്നിച്ചത്. ദിവസം തന്റെ ഒരു ഫോട്ടോ വീതം 10 വര്‍ഷം എടുത്താല്‍ എങ്ങനെയിരിക്കും എന്നാലോചിച്ചു. വട്ടെന്ന് പലരും പെട്ടെന്ന് പ്രതികരിച്ചെങ്കിലും വില്‍സണ്‍ വിട്ടില്ല. അങ്ങനെ 2007 ഡിസംബര്‍ 25 ന് ഒരു ക്രിസ്മസ് ദിനത്തില്‍ പരിപാടി തുടങ്ങി.

കൊച്ചു വില്‍സണ്‍ ഒരേ ബാക്ഗ്രൗണ്ടില്‍ ഒരേ ആംഗിളില്‍ ഒരേ അകലത്തില്‍ ദിവസം ഒരു ചിത്രം വീതം എടുത്ത് സൂക്ഷിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തിന്‍ അത് വീഡിയോ ആക്കി. നാലു മിനിട്ട് 10 സെക്കന്‍ഡ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തു.

ഇതിനകം 12 ലക്ഷത്തിലേറെപ്പേര്‍ കണ്ടു കഴിഞ്ഞു. ഒന്നുറപ്പ് നിങ്ങള്‍ ഈ വീഡിയോ ഇടയ്ക്ക് നിര്‍ത്തില്ല , ആവര്‍ ത്തിച്ചു കാണുകയും ചെയ്യും, ഉറപ്പ്…..

https://youtu.be/zuRd_Eneuk8?t=1

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.