ചേര്‍ത്തല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മതേതര വാദം ഈ വര്‍ഷത്തെ വലിയ തമാശയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി ചേര്‍ത്തല യുണിയന്‍ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി മത ശക്തികളെ സംരക്ഷിച്ചും താലോലിച്ചും കൂടെ കൂട്ടുന്നവരാണ് മതേതരത്വം പറയുന്നത്. കെ.വി. സാബുലാല്‍ അദ്ധ്യക്ഷനായി. പ്രീതി നടേശന് ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. കണ്‍വീനര്‍ കെ.കെ. മഹേശന്, വി. ശശികുമാര്‍, തുളസീദായി വിശ്വനാഥന്, പി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജു പുളിക്കലേടത്ത്, സൈജു കൊല്ലം, പി.എസ്.എന്‍. ബാബു എന്നിവര്‍ ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: