കായംകുളം: പോലീസ് സ്റ്റേഷന് മുന്പില് പെട്രോള്‍ ദേഹത്ത് ഒഴിച്ച് ദമ്പതികളുടെ ആത്മഹത്യാ ശ്രമം. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. കണ്ണമ്പളളിഭാഗം ഉദയഭവനത്തില്‍ ഉദയകുമാ(63)റും ഭാര്യയുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അയല്‍വാസി മലിന ജലം ഒഴുക്കിവിടുന്നതായി ഉദയകുമാര്‍ കായംകുളം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. കുപ്പിയില്‍ പെട്രോളുമായി എത്തി പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് ഭാര്യയെ ചേര്‍ത്ത് പിടിച്ച് ആത്മഹത്യാഭീഷണിമുഴക്കുകയായിരുന്നു. ഇയാളുടെ കൈയ്യില്‍ നിന്ന് പെട്രോള്‍ നിറച്ച കുപ്പി തന്ത്രപരമായി പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിനും പോലീസ് കേസെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: