ആലപ്പുഴ: ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ആലപ്പുഴ ജില്ലാ കുടുബശ്രീ മിഷന്. 2017-18 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാനത്തൊട്ടാകെ അനുവദിച്ച തുകയായ 161കോടി രൂപയുടെ 68.78ശതമാനമായ 110.73കോടി രൂപയുടെ ഫണ്ട് വിനിയോഗിച്ചു കഴിഞ്ഞു. ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച 8കോടി 76ലക്ഷം രൂപയില്‍ നിന്നും 7കോടി 28ലക്ഷം രൂപയുടെ ഫണ്ട് ഇതുവരെ വിനിയോഗിച്ചു. അനുവധിച്ച തുകയുടെ 83.14ശതമാനം തുകയും വിനിയോഗിച്ചു ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്റെ നേതൃത്വത്തിലുള്ള ജില്ലാ കുടുംബശ്രീ മിഷനാണ് സംസ്ഥാനത്ത് ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: