ആലപ്പുഴ: മജീഷ്യന്‍ ആര്.കെ. മലയത്തിന്റെ ഇന്ദ്രജാലത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സുവര്‍ണ വിസ്മയ പുരസ്കാരത്തിന് അമ്മു അര്‍ഹയായി. മൂന്നാം വയസുമുതല്‍ അമ്മു മാജിക് പഠിച്ചുവരുന്നു. ഏഴാം വയസില്‍ ഫയര്‍ എക്സേപ് ചെയ്ത് പൊതുജനമദ്ധ്യത്തില്‍ പരിപാടി അവതരിപ്പിച്ചു തുടങ്ങി. കടമ്മനിട്ട കവിതയുടെ മാജിക്, വിഷ്വല്‍ വാനിഷിങ്, പതിമൂന്നാം വയസില്‍ കണ്ണുമൂടിക്കെട്ടി സ്കൂട്ടര്‍ ദേശീയപാതയിലൂടെ ഓടിച്ചു. കാവാലം നാരായണപ്പണിക്കരുടെ നാടകത്തിന്റെ മാജിക്, സക്കറിയയുടെ കഥയുടെ മാജിക്, സ്കൂട്ടര്‍ വാനിഷിങ് ഇവയെല്ലാം അവതരിപ്പിച്ച അമ്മു സ്വന്തം വിവാഹവേദിയില്‍ പോലും മാജി അവതരിപ്പിച്ചു. ജനുവരി 20ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതഭവനില്‍ ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അമ്മുവിന് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: