മുരളീവിലാപം

Saturday 30 December 2017 2:30 am IST

ചാരക്കേസ് എന്നു കേള്‍ക്കുമ്പോള്‍ മുന്‍മന്ത്രിയും കെപിസിസി പ്രസിഡന്റും കെ. കരുണാകരന്റെ മകനുമായ കെ. മുരളീധരന്‍ ഞെട്ടിയുണരുക പതിവാണ്. ചാരക്കേസ് ആര്‍ക്കെങ്കിലും ദോഷം ചെയ്യുന്നുവെന്ന് തോന്നുമ്പോള്‍ മുരളീധരന് വല്ലത്തൊരു അസ്വസ്ഥതയും വെപ്രാളവും ബേജാറും!
ഇത്തവണ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ നടത്തിയ ചില വെളിപ്പെടുത്തലുകളിലൂടെ ഉമ്മന്‍ചാണ്ടി ആരെന്ന് ജനങ്ങള്‍ക്ക് പകല്‍വെളിച്ചംപോലെ വ്യക്തമായപ്പോള്‍ മുരളീധരന്‍ പതിവുപോലെ സടകുടഞ്ഞെണീറ്റ് ശബ്ദമുണ്ടാക്കാന്‍ ആരംഭിച്ചു. മറ്റെല്ലാം മറന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഐക്യത്തെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നാണ് മുരളീധര വിലാപം! നന്നായി!

കരുണാകരന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് വളരെയേറെ താല്‍പര്യമുണ്ട്. എന്നാല്‍ മാര്‍പ്പാപ്പയേക്കാള്‍ വലിയ റോമാക്കാരനായി, മകനാണെങ്കില്‍പോലും മറ്റൊരാള്‍ രംഗത്തെത്തുന്നത് അല്‍പത്തമാണ്. കരുണാകരന്റെ ആത്മാവുപോലും അത് ക്ഷമിക്കില്ല, തീര്‍ച്ച!

മുടങ്ങാതെ ഞായറാഴ്ചകളില്‍ കൃത്യമായി പള്ളിയിലെത്തി കുര്‍ബാന നയിക്കുന്നവര്‍, മലയാളമാസാദ്യം ഗുരുവായൂരിലെത്തി കൃഷ്ണനെ തൊഴുതുപോന്ന കരുണാകരനെ പരിഹസിച്ചിരുന്നത് കേരളം ഇന്നും മറന്നിട്ടില്ല.

സി.പി. ഭാസ്‌കരന്‍, നിര്‍മ്മലഗിരി, കണ്ണൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.