ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ശിഖര്‍ ധവാനൊപ്പം പോയ ഭാര്യയേയും മക്കളെയും ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞു. കേപ്ടൗണിലേക്കുള്ള കണക്ഷന് വിമാനത്തില്‍ കറയാന്‍ എമിറേറ്റ്സ് അധികൃതല്‍ അനുവദിച്ചില്ല . കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും മറ്റു ചില രേഖകളും ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് തടഞ്ഞത്്.
ദക്ഷിണാഫ്രിക്കയിലെത്തിയ ധവാന് ട്വറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്്. എമിറേറ്റ്സ് അധികൃതരുടെ ഈ നടപടിയില്‍ ധവാന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റും ചില രേഖകളും അവര്‍ ആവശ്യപ്പെട്ടു. ഇതൊന്നും കൈവശമുണ്ടായിരുന്നില്ല.
ഭാര്യയും മക്കളും ദുബായ് വിമാത്താവളത്തില്‍ രേഖകള്‍ക്കായി കാത്തിരിക്കുകയാണ്. മുംബൈയില്‍ നിന്ന് വിമാനത്തില്‍ കയറിയപ്പോള്‍ ഈ രേഖകളൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്ന് ധവാന് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: