സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ പിടികൂടി

Friday 29 December 2017 9:59 pm IST

 

ചെറുതോണി: ആന്റിപൈറസി സെല്‍ ചെറുതോണി ടൗണില്‍ നടത്തിയ പരിശോധനയില്‍ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ വില്‍പ്പന നടത്തിവന്ന സംഘത്തെ പിടികൂടി ചെറുതോണി മാംഗോ മൊബൈല്‍സില്‍ നിന്നാണ് വ്യാജ പകര്‍പ്പുകള്‍ പിടികൂടിയത്. മലയാള സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ചെറുതോണിയിലെ മൊബൈല്‍ ഷോപ്പില്‍ ആന്റിപൈറസി സെല്ലിന്റ നേതൃത്ത്വത്തില്‍ റെയ്ഡ് നടത്തിയത്.
ഉദാഹരണം സുജാത, രാമലീല, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഷെര്‍ലക്ക് ടോംസ് ഉള്‍പ്പെടെ 15 സിനിമ സ്ഥാപനത്തിലെ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെടുത്തു. സ്ഥാപന ഉടമ ഉറമ്പനാനിക്കല്‍ സൂര്യ ജോസ് സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയി. മുന്‍പ് വ്യാജ സി ഡി വില്‍പ്പന നടത്തിയ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ഇയാളുടെ ജോലിക്കാരനായ പ്രിന്‍സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മുട്ടത്ത് നിന്ന് അശ്ലീല സിനിമകളും വ്യാജ പകര്‍പ്പുകളും പിടികൂടിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.