ബിജെപി ജനകീയയാത്ര നടത്തി

Saturday 30 December 2017 2:34 am IST

പറവൂര്‍: പറവൂര്‍ പട്ടണം ഇല്ലാതാക്കുന്നതരത്തില്‍ നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനിനെതിരെ ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍ ജനകീയയാത്ര നടത്തി. രാവിലെ വാണിയക്കാട് നിന്നാരംഭിച്ച യാത്ര ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.പി.വിശ്വനാഥമേനോന്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ പത്ത് വാര്‍ഡുകളിലായിരുന്നു പര്യടനം. അനില്‍ ചിറവക്കാട്, ടി.ജി.വിജയന്‍, രാജു മാടവന, മുരളി നെല്ലിപ്പിള്ളി, പി.ജെ.മദനന്‍, കൃഷ്ണകുമാരി, മോഹനചന്ദ്രന്‍, രാജന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. മ്പൂരിയച്ചന്‍ ആലിന് സമീപം സമാപിച്ച യാത്ര മുനിസിപ്പല്‍ സമിതി ജനറല്‍ സെക്രട്ടറി രഞ്ചിത്ത് ഭദ്രന്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.