ടൈഗര്‍ സിന്ദാ ഹെ മോദിക്കുള്ള സമര്‍പ്പണം

Friday 29 December 2017 10:39 pm IST

ന്യൂദല്‍ഹി: ടൈഗര്‍ സിന്ദാ ഹെ സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ വെളിപ്പെടുത്തുന്നു, ഈ സിനിമ നരേന്ദ്ര മോദിക്കുള്ള സമര്‍പ്പണമാണെന്ന്. 2014-ല്‍ ഐ എസ് ഐ എസ് ഭീകരരുടെ പിടിയില്‍ നിന്ന് 46 ഇന്ത്യന്‍ നഴ്‌സുമാരെ സിറിയയില്‍ നിന്നു മോചിപ്പിച്ച പ്രധാനമന്ത്രി മോദിയ്ക്കാണ് സിനിമ സമര്‍പ്പിക്കുന്നത്.

സിനിമയില്‍ പ്രധാനമന്ത്രി മോദി എന്ന പേര് പ്രധാനമന്ത്രി സാഹിബ് എന്നു മാറ്റിയത് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും അലി അബ്ബാസ് സഫര്‍ പറഞ്ഞു.

സല്‍മാന്‍ ഖാനാണ് കമാന്‍ഡോ ഓപ്പറേഷന്‍ തലവനായി അഭിനയിക്കുന്നത്.
മോദിക്കുള്ള പ്രശംസയായി സിനിമ ഇറങ്ങുന്ന ‘വെന്നത് ശ്രദ്ധേയമാണ്. ഒപ്പം, സെന്‍സര്‍ ബോര്‍ഡ് പ്രധാനമന്ത്രിയേയോ സര്‍ക്കാരിനേയോ പുകഴ്ത്തുന്നതിനു വേണ്ടിയായാലും ചട്ടം ലംഘിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും തെളിയിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.