രണ്ടായിരത്തി മുപ്പതോടെ ലോകം ഹിമയുഗത്തിലേക്ക്

Saturday 30 December 2017 4:31 pm IST

യു.കെ: മിനി ഐസ് ഏജിന് 2021 മുതല്‍ തുടക്കമാകുമെന്ന് ബ്രിട്ടീഷ് ഗവേഷകരുടെ പഠനം. സൂര്യന്റെ കാന്തിക ഊര്‍ജ്ജത്തിന്റെ ഗണിതമാതൃകകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

പ്രവചനം അനുസരിച്ച് 2030 ആകുമ്പോഴേക്കും ഭൂമി അന്തരീക്ഷ താപനില താഴ്ന്ന് ഹിമയുഗത്തിലേക്ക് നീങ്ങും. ഈ സമയം സൗരചക്രങ്ങള്‍ പരസ്പരം റദ്ദാക്കപ്പെടുകയും, ഇത് ആഗോളതാപനത്തെ മറികടക്കാനും മലിനീകരണത്തെ ചെറുക്കാനും മനുഷ്യരെ സഹായിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു. ആഗോള താപനം മൂലം ഈ ഹിമയുഗം അധികം നീളാനിടയില്ലെന്നാണ് വലന്റീന സര്‍കോവ എന്ന ശാസ്ത്രജ്ഞയുടെ നിഗമനം.

1645ലും 1715ലും സമാനമായ ഹിമയുഗം ഉണ്ടായിരുന്നതായി വലന്റീന സര്‍കോവ കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.