പാക്കിസ്ഥാന് സഹായം നല്‍കുന്നതില്‍ നിന്ന് യുഎസ് പിന്മാറിയേക്കും

Sunday 31 December 2017 2:46 am IST

വാഷിങ്ടണ്‍: പാക്കിസ്ഥാന് നല്‍കിക്കൊണ്ടിരുന്ന കോടിക്കണക്കിന് ഡോളറിന്റെ സഹായം പിന്‍വലിക്കാന്‍ യുഎസ് നീക്കം. ട്രംപ് ഭരണകൂടം ചുമതലയേറ്റതുമുതല്‍ പാക്കിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു.

2002ല്‍ 33 ബില്ല്യണ്‍ ഡോളറിന്റെ സഹായം പാക്കിസ്ഥാനു നല്‍കിയതായി ആഗസ്റ്റില്‍ യുഎസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, പാക്കിസ്ഥാനില്‍ ആഭ്യന്തര തീവ്രവാദി സംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്നതാണ് അമേരിക്കന്‍ പിന്മാറ്റത്തിന്റെ കാരണം. പാക് പട്ടാളം വിട്ടയച്ച കനേഡിയന്‍ – അമേരിക്കന്‍ കുടുംബത്തെ താലിബാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്‌വര്‍ക്കിലെ ഭീകരര്‍ പിടിച്ചുവെച്ചിരുന്നു.

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പാക്കിസ്ഥാന്‍ അധികൃതര്‍ ഇത് നിഷേധിച്ചു.ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഇത് വലിയ വിടവുണ്ടാക്കിയിട്ടുണ്ട്. നിലവില്‍ 255 മില്ല്യണ്‍ ഡോളറിന്റെ ധനസഹായമാണ് ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയത്. പാക്കിസ്ഥാനുമായുള്ള നിസ്സഹകരണത്തിന്റെ തുടക്കമാണിതെന്ന് യുഎസ് അധികൃതര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.