അഞ്ചിലെത്തി തക്കാളി വില

Sunday 31 December 2017 2:45 am IST

പീരുമേട്: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 60 രൂപവരെ എത്തിയ തക്കാളിയുടെ മൊത്തവില അഞ്ച് രൂപ മുതല്‍ എട്ട് രൂപവരെയായി കുറഞ്ഞു. തേനി മാര്‍ക്കറ്റിലെ വിലയാണിത്. ഉത്പാദനം കൂടിയതാണ് വിലകുറയാന്‍ കാരണം.

കര്‍ഷകന് കിലോക്ക് മൂന്ന് രൂപയാണ് ലഭിക്കുന്നത്. ഇക്കാരണത്താല്‍ തോട്ടങ്ങളില്‍നിന്ന് തക്കാളി കര്‍ഷകര്‍ വിളവ് എടുക്കാതെയായി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ പോലും തുക ലഭിക്കുന്നില്ല. തേനി ജില്ലയിലെ കുന്നൂര്‍, അമ്മച്ചിയാപുരം, ധര്‍മ്മാപുരി ഉള്‍പ്പെട്ട പ്രദേശങ്ങളിലെല്ലാം പ്രധാനമായും തക്കാളിയാണ് കൃഷി ചെയത് വരുന്നത്. സമീപകാലത്ത് തക്കാളി വില വര്‍ദ്ധിച്ചതോടുകൂടിയാണ് പലരും തക്കാളി കൃഷിയിലേക്ക് വീണ്ടും കടന്ന് വന്നത്.

കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥകൂടി ലഭിച്ചതോടെ ഇത്തവണ വിളവ് ഇരട്ടിയായി. അപ്പോഴേക്കും പ്രതീക്ഷകള്‍ തകിടം മറിച്ച് വിലയിടിയുകയായിരുന്നു. വില കുറഞ്ഞെങ്കിലും തൊടുപുഴ അടക്കമുള്ള സ്ഥലങ്ങളില്‍ 20 രൂപയ്ക്ക് മുകളിലാണ് തക്കാളിയുടെ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.