മകരവിളക്കിന് ശബരിമല നടതുറന്നു

Sunday 31 December 2017 2:45 am IST

ശബരിമല: ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരുടെ ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മകരവിളക്ക് മഹോത്സവത്തിന് ശബരിമല നടതുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു.

ഗണപതിയേയും നാഗരാജനെയും വണങ്ങി പ്രദക്ഷിണം ചെയ്ത ശേഷമാണ് തന്ത്രിയും മേല്‍ശാന്തിയും ശ്രീകോവില്‍ നടതുറന്ന് ദീപം തെളിയിച്ചത്. ഇതിനുശേഷം ഉപദേവതകളുടെ നടകള്‍ തുറന്ന് ദീപം തെളിച്ചു. ശ്രീകോവിനുള്ളില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴികൊളുത്തി. ഇതിനു ശേഷമാണ് ഭക്തരെ പതിനെട്ടാംപടി കയറാന്‍ അനുവദിച്ചത്.

ഇതോടൊപ്പം മാളികപ്പുറത്ത് മേല്‍ശാന്തി അനീഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു.14-നാണ് മകരവിളക്ക്. 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.