പൂച്ചാക്കല്‍: പെരുമ്പളം മാര്‍ക്കറ്റ് ജെട്ടിയില്‍ നിര്‍മിച്ച മേല്‍ക്കൂര തകര്‍ച്ചാ ഭീഷണിയില്‍. തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതോടെയാണ് മേല്‍ക്കൂര നിലംപൊത്താവുന്ന സ്ഥിതിയിലായത.്
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മേല്‍ക്കൂരയുടെ ശോചനീയാവസ്ഥ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ദിവസങ്ങള്‍ക്ക് മുന്‍പാണ് മേല്‍ക്കൂര സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ തകര്‍ന്നത്.
ബോട്ട് ഇടിച്ചാണ് തകര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് തൂണുകള്‍ സ്ഥാപിക്കുന്നതിന് പകരം രണ്ടു തൂണുകള്‍ മാത്രമിട്ട് കരാറുകാരന് മേല്‍ക്കൂര നിര്‍മ്മിച്ചതാണ് തൂണുകളുടെ ബലക്ഷയത്തിന് കാരണമായതെന്ന് വിമര്‍ശനമുണ്ട്.
വിദ്യാര്‍ത്ഥികള്‍ അടക്കം നൂറ് കണക്കിനുപേരാണ് യാത്ര ചെയ്യുന്നതിനായി പ്രതിദിനം ഇവിടെ എത്തുന്നത്. തകര്‍ന്ന ഭാഗം അടിയന്തരമായി നന്നാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: