തുറവൂര്‍: ലൗജിഹാദികള്‍ നമ്മുടെ കുട്ടികളെ കെണിയിലാക്കാന്‍ കാരണം നമ്മുടെ സംസ്ക്കാരത്തെ കുറിച്ചുള്ള അറിവില്ലായ്മയാണെന്നും വിദ്യാര്‍ത്ഥികളില്‍ സംസ്ക്കാരവും, മൂല്യവും പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ തയ്യാറാകുന്നില്ലെന്നും ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ ജെ. മഹാദേവന്.
തുറവുര്‍ റ്റിഡി സ്ക്കൂളില്‍ നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ മൂഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. നമ്മുടെ സംസ്ക്കാരത്തില്‍ അഭിമാനമുള്ളവരായി പുതുതലമുറ വളരണം. മലബാറിലെ മാപ്പിള ലഹള കുമാരനാശാന് ദുരവസ്ഥയിലുടെ നമുക്ക് വിവരിച്ച് തരുന്നുണ്ട്.
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ആ കാലഘട്ടത്തിലെക്ക് വിരല്‍ ചുണ്ടുന്നതായും അദ്ദേഹം പറഞ്ഞു. ദേശിയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് എം. മുകുന്ദന് അദ്ധ്യക്ഷനായി. വര്‍ഗ് അധികാരി കെ.ജി. രാംകുമാര്‍, ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ വി.എസ്. മഹേഷ്, ജില്ലാ കാര്യവാഹ് എ.വി. ഷിജു, വര്ഗ്കാര്യവാഹ് കെ. ആര്. സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു. വര്ഗ്ഗിനോട് അനുബന്ധിച്ച് നടന്ന പഥസഞ്ചലനവും ശിക്ഷാര്‍ത്ഥികളുടെ വിവിധ പ്രദര്‍ശനങ്ങളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: