ഓടുന്ന ബൈക്കില്‍ പാമ്പ്

Sunday 31 December 2017 2:00 am IST

മാന്നാര്‍: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനുള്ളില്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. തിരുവല്ലാ-മാവേലിക്കര റോഡില്‍ മാന്നാര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. ബൈക്ക് മാര്‍ക്കറ്റ് ജങ്ഷനില്‍ എത്തിയപ്പോള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയും വാഹനം വേഗത കുറയ്ക്കുകയും ചെയതു. ഈ സമയത്താണ് ബൈക്കിന്റ മുന്നിലെ ഹെഡ്‌ലൈറ്റിനു സമീപം കയറിയിരുന്ന പാമ്പിന്റെ തല ഭാഗം വെളിയില്‍കണ്ടത്. പെട്ടന്ന് വാഹനം നിര്‍ത്തി സമീപത്തുള്ള വ്യാപാരികളെ അറിയിച്ചു. ഏറെപണിപ്പെട്ടാണ് പാമ്പിനെ പുറത്ത് ചാടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.