പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് സമാപിച്ചു

Saturday 30 December 2017 9:29 pm IST

തൃശൂര്‍ : ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന ആര്‍എസ്എസ് പ്രാഥമിക ശിക്ഷാ വര്‍ഗ്ഗുകള്‍ക്ക് സമാപനമായി. സമാപനത്തിന്റെ ഭാഗമായി പഥസഞ്ചലനവും പൊതുസമ്മേളനവും നടന്നു. അയ്യന്തോള്‍ ടിജിഎസ്എം വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ എന്‍ടിയു സംസ്ഥാനവൈസ് പ്രസിഡന്റ് സി.സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ഗ് അധികാരി പി.ഗോപിനാഥ്, മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്‍തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവത്ര ശ്രീ നാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ശിക്ഷാവര്‍ഗ്ഗ് സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി-വര്‍ഗ്ഗ സംയുക്ത സമിതി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥികളായ ശ്രീഗൗരി, അനാമിക, വി.എം.മാധവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗുരുവായൂര്‍ ജില്ലാ സംഘചാലക് കേണല്‍ വി.വേണുഗോപാല്‍, സഹസംഘചാലക് കെ.എന്‍.ഗോപി എന്നിവര്‍ സന്നിഹിതരായി.
വടക്കാഞ്ചേരി ആര്യംപാടം സര്‍വ്വോദയ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വര്‍ഗ്ഗ് സമാപന സമ്മേളനത്തില്‍ എന്‍.എസ് പരമേശ്വരന്‍ അധ്യക്ഷനായി. വര്‍ഗ് അധികാരി ഇ.വി.നാരായണന്‍,വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍, പ്രചാരക് കെ.എസ്.അനീഷ് എന്നിവര്‍ സംസാരിച്ചു.
ചാലക്കുടി വ്യാസ വിദ്യാനികേതനില്‍ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി.വേലായുധന്‍ കീഴില്ലം അധ്യക്ഷനായി.അഡ്വ.റോഷ്‌കീഴാറ, നേ. പ. മുരളി എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട തുമ്പൂര്‍ സ്‌കൂളില്‍ നടന്ന വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ പ്രാന്ത വിദ്യാര്‍ത്ഥി പ്രമുഖ് ആര്‍.അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വര്‍ഗ് അധികാരി അനീഷ് മണമേല്‍ അധ്യക്ഷനായി.ജില്ല സംഘചാലക് ഇ.ബാലഗോപാല്‍,പത്മനാഭ ശര്‍മ്മ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.